Tuesday 28 February 2012

ഒരു കമന്റ്‌......

മാതൃഭുമിയില്‍ വന്ന വി.ശാന്തകുമാര്‍ എഴുതിയ നഴ്‌സുമാരുടെ സമരം ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്ന ലേഖനത്തിന് കമന്റ്‌ ആയി എഴുതിയ കുറിപ്പ് ആണിത്. ബ്ലോഗ്‌ ആക്കി ഇട്ടന്നെ ഒള്ളു... 

"നഴ്‌സുമാര്‍ക്ക് കിട്ടുന്ന ശമ്പളം കുറവാണ്, അവര്‍ക്ക് കൂടുതല്‍ കാലം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പണിയെടുക്കേണ്ടി വരുന്നു, മറ്റു തരത്തിലുള്ള തൊഴില്‍ ചൂഷണം നേരിടുന്നു... തുടങ്ങിയവയൊക്കെ നമ്മളെ ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണ്. അവരില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നത് കൊണ്ടായിരിക്കണം ഇത്രയും കാലം സമരം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാകാതിരുന്നത്. എന്നിരിക്കിലും ഇക്കാര്യത്തില്‍ സമരം കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു മിനിമം വേതന നിയമം കൊണ്ടോ എത്ര മാത്രം ഗുണമുണ്ടാകും എന്ന കാര്യം
നാം വിവേകപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്."
ഇങ്ങനെ ആണ് ലേഖനം തുടങ്ങുന്നത്. സമരം കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു മിനിമം വേതന നിയമം കൊണ്ടോ എത്ര മാത്രം ഗുണമുണ്ടാകും എന്നതാണ് ചോദ്യം? അല്ലാതെ എന്ത് ചെയ്യും എന്നാണ് ഞാന്‍ ചോദിക്കുന്നത്. ലേഖകന്‍ സമര്ത്ഥിക്കാന്‍ ഉദ്ദേശിക്കുന്ന പോലെ സാമ്പത്തിക വ്യവസ്ഥ ഇതിനെ നിയന്ത്രിക്കും ‍എന്ന് വിചാരിച്ചു ചുമ്മ ഇരുന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാകുകയെ ഉള്ളൂ.
Demand and Supply law ആയിരിക്കണം ലേഖകന്‍ മനസ്സില്‍ കാണുന്ന സന്ദേശം. പക്ഷെ ഇത്രയും പേരെ ബാധിക്കുന്ന ഈ പ്രശ്നം അങ്ങനെ പറഞ്ഞു എളുപ്പം ഒഴിവാക്കാനാകുന്നത് ആണോ? ഒരുപക്ഷെ ആവിശ്യമുള്ളതില്‍ കൂടുതല്‍ നെഴ്സുമാര്‍ ഒരു വര്ഷം പഠിച്ചിറങ്ങുന്നുണ്ടാകാം. അവരുടെ എല്ലാം ഉദ്ദേശ്യം പുറം നാടുകളില്‍ പോയി നല്ല ശമ്പളത്തിനു ജോലി ചെയ്യണം എന്നും ആകാം. മലയാളികള്‍ എല്ലാവരും ഇങ്ങനെ തന്നെ അല്ലെ? നെഴ്സുമാരെ എന്തിനു വേര്‍തിരിച്ചു കാണണം?പക്ഷെ നെഴ്സുമാരുടെ ശമ്പള ക്രമീകരണം വിപണിക്ക് വിട്ടു കൊടുക്കുന്നത് നല്ല ഒരു കീഴ്വഴക്കം ആണോ എന്ന് ചിന്തിക്കുന്നത് നല്ലതാണു.
ഏതൊരു chaos ഇല്‍ നിന്നും തിരിച്ചു വരാന്‍ വിപണിക്ക്  കഴിയും എന്നാ കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷെ ഒരു unstable  ആയ അവസ്ഥയില്‍ നിന്നും stable  ആകുമ്പോള്‍ ഏതൊരു  systemഉം
suffer ചെയ്യേണ്ടി വരും. കാരണം Demand and Supply balance ആകാന്‍ കുറച്ചു സമയം എടുക്കും. അത് മാത്രമല്ല Demandഉം Supplyഉം തമ്മിലുള്ള വ്യത്യാസം പൂജ്യത്തില്‍ എത്തുന്നത്‌ ഒരിക്കലും exponential decay formല്‍ ആയിരിക്കില്ല. Sinc function ആകും ഇവിടെ കൂടുതല്‍ യോജിക്കുക.കാരണം നെഴ്സുമാരുടെ
Demand കൂടുന്നതിന് അനുസരിച്ച് കുറേക്കാലം Supply ഉണ്ടാകില്ല. Demand കൂടുകയും supply കുറയുകയും ചെയ്യുന്ന അവസ്ഥ, അത് ഒരിക്കലും ആശാസ്യമായിരിക്കില്ലല്ലോ.
Demand കൂടുന്നത് തിരിച്ചറിഞ്ഞു Supply പെട്ടന്ന് ഉണ്ടാകില്ല എന്ന് പറയാന്‍ കാരണം ഇവിടെ supply മനുഷ്യ വിഭവം ആയതു കൊണ്ടാണ്. അത് നമുക്ക് demand നു അനുസരിച്ച് നിര്‍മിക്കാന്‍ കഴിയില്ലല്ലോ. ഇന്നത്തെ അവസ്ഥയില്‍ ഒരു വിദ്യാര്‍ഥി നഴ്സിംഗ് ബിരുദത്തിനു ചേര്‍ന്നാല്‍ 4 വര്ഷം കൊണ്ടേ പൂര്‍ത്തിയാകൂ. (കേരളത്തിലെ സവിശേഷ സാഹചര്യം കൊണ്ട് അത് 5 വര്ഷം വരെ ആകാം. ഒരു കൊല്ലത്തെ പ്രവൃത്തി പരിചയവും കഴിയുമ്പോള്‍ 6). വിദ്യാര്‍ഥികള്‍ ഇതിന്റെ demand തിരിച്ചറിഞ്ഞു കോഴ്സ് തിരഞ്ഞെടുക്കാന്‍ എടുക്കുന്ന സമയം ഇതിനു പുറമേ ഉണ്ട്. Demand കൂടി സപ്ലൈക്ക് മുകളില്‍ ആകുമ്പോഴല്ലേ അവരിതിനെ കുറിച്ച് ചിന്തിക്കൂ.  അങ്ങനെ  Demand കൂടുകയും Supply  കുറയുകയും ചെയ്യുന്ന അവസ്ഥ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ചാടി വീഴും, കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്നതെത് പോലെയുള്ള  Demand കുറവും  Supply  കൂടുതലും ഉള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ തിരിച്ചെത്തും. പക്ഷെ ഇപ്പോള്‍ ഉള്ളത്ര വ്യത്യാസം ഉണ്ടാകില്ല എന്ന് മാത്രം. ഈ സൈക്കിള്‍ ഇങ്ങനെ തുടരുകയും ഓരോ വട്ടവും ഈ വ്യത്യാസം കുറഞ്ഞു കുറെ കാലം കഴിയുമ്പോള്‍ Demandഉം Supplyഉം balance ആകുകയും ചെയ്തേക്കാം (Ideal  Condition ആണേ..) അത് കൊണ്ടാണ് sinc function ആയിരിക്കും ഇവിടെ കൂടുതല്‍ യോജിക്കുക എന്ന് ഞാന്‍ വിചാരിക്കുന്നത്.
അങ്ങനെ അല്ല Demandഉം Supplyഉം തമ്മിലുള്ള വ്യത്യാസം പൂജ്യത്തില്‍ എത്തുന്നത്‌ exponential decay form ല്‍ ആണെങ്കില്‍ നമുക്ക് ഒന്നും പേടിക്കാനില്ല. നമുക്ക് ആവിശ്യമില്ലാത്ത നെഴ്സുമാര്‍ ചത്തോ കേട്ടോ പൊയ്ക്കോളും. കുറച്ചുനാള്‍ കഴിയുമ്പോള്‍ നമ്മളും നമുക്ക് ആവിശ്യമുള്ള അത്രതന്നെ നെഴ്സുമാരും  (ഹൊ... ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു... ) അഥവാ ഞാന്‍ മുകളില്‍ പറഞ്ഞപോലെ സംഭവിക്കുന്നു എന്ന് കരുതുക ആവിശ്യമുള്ളതിനെക്കാള്‍ നെഴ്സുമാരുള്ള ഇത് sinc function ന്റെ upper lobe ആണ്. ഇതങ്ങു നേരെ താഴേക്ക്‌ പോകും. (Demand കൂടുകയും Supply കുറയുകയും ചെയ്യുന്ന അവസ്ഥ.) അന്ന് നമ്മള്‍ എല്ലാവരും കുടുങ്ങും ആവിശ്യത്തിനു  നെഴ്സുമാര്‍ ഇല്ലാത്ത അവസ്ഥ. പിന്നെ demand കൂടാനുള്ള കാരണം ശുശ്രൂഷ ലഭിക്കാതെ മരിക്കുന്ന രോഗികളും കൈവിട്ടു പോയ സാമൂഹിക ആരോഗ്യപാലനവും ഒക്കെ ആകുമല്ലോ. അന്നും ആദം സ്മിത്തിന്റെ ശിഷ്യന്മാരായ വിപണി വിശാരദന്മാര്‍ Demand and‌ Supply law ഉദ്ദരിച്ച്‌ വിപണി തന്നെ ഇതും നിയന്ത്രി ക്കട്ടെ എന്ന് പറയുമോ? പറയുമായിരിക്കും അല്ലെ...
ഇങ്ങനെ സംഭവിക്കാതിരിക്കണം എങ്കില്‍ ഈ മേഖല അല്പമെങ്കിലും ആകര്‍ഷകമായി നിലനില്‍ക്കണം. മിനിമം വേതനം അതിനു സഹായിക്കുക ആണെങ്കില്‍ അത് നല്ലതല്ലേ? പിന്നെ മിനിമം വേതനം അവര്‍ക്ക്
കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള മാര്‍ഗങ്ങളൊക്കെ നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ. എങ്കിലും പലരെയും പോലെ  നെഴ്സുമാര്ക്ക് അഹങ്കാരമാണെന്ന് പറയാന്‍ ലേഖകന്‍ ശ്രമിച്ചിട്ടില്ല. പോരാത്തതിനു നെഴ്സുമാരോട് കുറച്ചു സഹതാപവും ഉണ്ട്. അത് പൊള്ളയായ ഒരു പറച്ചിലല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
തീര്‍ച്ചയായും Demand ഉം supply ഉം തമ്മിലുള്ള ബന്ധം മറക്കാന്‍ പാടില്ല. എങ്കിലും ഇത് പോലെ സമൂഹത്തിനെ നേരിട്ട് ബാധിക്കുന്ന മേഖലകള്‍ മന്ദബുദ്ധികളായ കമ്പ്യൂട്ടറുകള്‍ നിയന്ത്രിക്കുന്ന വിപണിയുടെ ഉന്മാദത്തിനു വിട്ടുകൊടുക്കാതെ മന:സാക്ഷിയും ഉള്‍കാഴ്ചയുമുള്ള  മനുഷ്യര്‍ തന്നെ നിയത്രിക്കുകയല്ലേ നല്ലത്? മനുഷ്യജീവന്റെ വിലയറിയാത്ത എന്തിനെയും വിനിമയം ചെയ്യാന്‍ ഉള്ളതായി മാത്രം കാണുന്ന വിപണി ഇതിനെ നിയന്ത്രിക്കാന്‍ തുടങ്ങുന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് ആണ്. Demandഉം supplyഉം നിയന്ത്രിക്കുന്നത്‌ വിപണിക്ക് വിട്ടുകൊടുക്കാതെ മനുഷ്യതത്വപരമായി നമുക്ക് തന്നെ കൈകാര്യം ചെയ്തുകൂടെ? അല്ലാതെ സംഭവിക്കുന്ന പിഴവുകള്‍ക്കും നഷ്ടപ്പെടുന്ന മനുഷ്യ ജീവനുകള്‍ക്കും ആര് സമാധാനം പറയും? ഹൃദയം എന്നൊന്നില്ലാത്ത വിപണിയോ?
പിന്കുറിപ്പ് എനിക്ക് തോന്നിയ ആശയങ്ങള്‍ പറഞ്ഞന്നേ ഉള്ളൂ. തിരുത്താം, തെറി പറയരുത് പ്ലീസ്.... :)